കുഞ്ഞിച്ചെറുതില് കുഞ്ഞിപ്പെണ്ണേ
അച്ഛനുമമ്മയുമായീ നാം
കുഞ്ഞിക്കവിളില്‍ നെറുകിലുമൊത്തിരി
ഉമ്മകള്‍ നല്കി രസിച്ചൂ നാം
ഈരിഴമുണ്ടില് ഞണ്ടും പരലും
കോരിയെടുത്തത് കറിവച്ചൂ.
ആറ്റുമണല്പ്പൂ തുമ്പപ്പൂ നറു-
ചോറായിലയില് വിളമ്പീ നാം.
തീരെ ചെറുതിലുമിരുമെയ്യ് നമ്മള്
ഒരു മനസ്സായിച്ചേര്ന്നല്ലോ.
അഴിയാ ബന്ധം മുറിയാ ബന്ധം
പണ്ടേ ഒന്നായ് തീര്‍ന്നവര്‍ നാം.
പെരുതാം നാളില്‍ കരളില്‍ നീയൊരു
കതിരായ് പൊട്ടി നിവര്‍ന്നല്ലോ
നമ്മില്‍ കാണും നേരം വിരിയും
പുഞ്ചിരി നെഞ്ചിലുറഞ്ഞല്ലോ.
മണ്ണിലെ വിണ്ണിലെ വിലയേറുന്നവ
എല്ലാം ചേര്‍ന്നത് നീയായി
മുജ്ജന്മത്തില് നിന്നും ഇതുവഴി
വന്നവരാകാം പൊന്നേ നാം .
അരിതിരിദീപം തെളിച്ചുവച്ച്
നിറപറ മേലൊരു പൂക്കിലയും
പുതു കതിര്മണ്ഡപമൊന്നെന് കനവില്‍
പുതു മണവാട്ടി നീയതില്
നറുമൊഴി മിന്നും കുടിലില്‍ നമ്മള്
ഇണ പിരിയാത്തവരാകേണം
കുളിരും കരളിന് പൂതികള് തീര്‍ക്കാന്‍
കൊതി പെരുകുന്നെന്നുള്ളത്തില്
അച്ഛനുമമ്മയുമായീ നാം
കുഞ്ഞിക്കവിളില്‍ നെറുകിലുമൊത്തിരി
ഉമ്മകള്‍ നല്കി രസിച്ചൂ നാം
ഈരിഴമുണ്ടില് ഞണ്ടും പരലും
കോരിയെടുത്തത് കറിവച്ചൂ.
ആറ്റുമണല്പ്പൂ തുമ്പപ്പൂ നറു-
ചോറായിലയില് വിളമ്പീ നാം.
തീരെ ചെറുതിലുമിരുമെയ്യ് നമ്മള്
ഒരു മനസ്സായിച്ചേര്ന്നല്ലോ.
അഴിയാ ബന്ധം മുറിയാ ബന്ധം
പണ്ടേ ഒന്നായ് തീര്‍ന്നവര്‍ നാം.
പെരുതാം നാളില്‍ കരളില്‍ നീയൊരു
കതിരായ് പൊട്ടി നിവര്‍ന്നല്ലോ
നമ്മില്‍ കാണും നേരം വിരിയും
പുഞ്ചിരി നെഞ്ചിലുറഞ്ഞല്ലോ.
മണ്ണിലെ വിണ്ണിലെ വിലയേറുന്നവ
എല്ലാം ചേര്‍ന്നത് നീയായി
മുജ്ജന്മത്തില് നിന്നും ഇതുവഴി
വന്നവരാകാം പൊന്നേ നാം .
അരിതിരിദീപം തെളിച്ചുവച്ച്
നിറപറ മേലൊരു പൂക്കിലയും
പുതു കതിര്മണ്ഡപമൊന്നെന് കനവില്‍
പുതു മണവാട്ടി നീയതില്
നറുമൊഴി മിന്നും കുടിലില്‍ നമ്മള്
ഇണ പിരിയാത്തവരാകേണം
കുളിരും കരളിന് പൂതികള് തീര്‍ക്കാന്‍
കൊതി പെരുകുന്നെന്നുള്ളത്തില്
No comments:
Post a Comment